'ലാലേട്ടൻ ചുമ്മാ ഒരേ പൊളി'; സിനിമ ആഘോഷിക്കുന്നവരെ ആറാട്ട് നിരാശരാക്കില്ലെന്ന് അരുൺ ഗോപി

സിനിമ അവകാശപ്പെടുന്നത് പോലെ അൺറിയലിസ്റ്റിക് എൻറർടെയിൻമെൻറ് തന്നെയാണെന്നും അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Update: 2022-02-19 13:20 GMT

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ആശംസകളുമായി സംവിധായകന്‍ അരുണ്‍ ഗോപി. സിനിമ ആഘോഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ആറാട്ട് നിങ്ങളെ നിരാശരാക്കില്ലെന്നാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്. സിനിമ അവകാശപ്പെടുന്നതുപോലെ ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്ന്‍മെന്‍റാണെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം , 

ആറാട്ട്...! പേര് പോലെ ശരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണ്..!! ഇലക്ടറിഫയിങ് പെർഫോമൻസ്..!! സിനിമ അവകാശ പെടുന്നത് പോലെ അണ്‍റിയലിസ്റ്റിക് എന്‍റര്‍ടെയിന്‍മെന്‍റ്..!! സിനിമ ആഘോഷിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല..!! ലാലേട്ടൻ ചുമ്മാ ഒരേ പൊളി..!! ആശംസകൾ. 

Advertising
Advertising

Full View

ആറാട്ടിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദിയറിയിച്ച് നടന്‍ മോഹന്‍ലാലും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി കോവിഡ് കാലത്ത് തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. 

'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധിതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവുമുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News