നാഗ ചൈതന്യയും ശോഭിത ധൂലിപാലയും മറ്റൊരു സ്ത്രീ കാരണം 2027ല്‍ പിരിയുമെന്ന് പ്രവചനം; ജ്യോതിഷിക്കെതിരെ പൊലീസില്‍ പരാതി

ഇരുവരുടെയും വിവാഹ നിശ്ചയത്തിനു പിന്നാലെയായിരുന്നു ജ്യോതിഷിയായ വേണു സ്വാമി പരാങ്കുഷയുടെ പ്രവചനം

Update: 2024-08-13 07:44 GMT

ഹൈദരാബാദ്: സിനിമാതാരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം ഈയിടെയാണ് ഹൈദരാബാദില്‍ നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ നാഗിന്‍റെയും ശോഭിതയുടെയും ബന്ധത്തെക്കുറിച്ച് ഒരു ജ്യോതിഷി നടത്തിയ പ്രവചനമാണ് വിവാദമായിരിക്കുന്നത്.

ഇരുവരുടെയും വിവാഹ നിശ്ചയത്തിനു പിന്നാലെയായിരുന്നു ജ്യോതിഷിയായ വേണു സ്വാമി പരാങ്കുഷയുടെ പ്രവചനം. മറ്റൊരു സ്ത്രീ കാരണം നാഗ ചൈതന്യയും ശോഭിതയും 2027ല്‍ പിരിയുമെന്നാണ് സ്വാമി പരാങ്കുഷ പറഞ്ഞത്. ഇതിനെതിരെ തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ (ടിഎഫ്‌ജെഎ) പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ സോഷ്യല്‍മീഡിയയില്‍ ക്ഷമാപണവുമായി ജ്യോതിഷി രംഗത്തെത്തി. "സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാവി ഒരിക്കലും പ്രവചിക്കില്ലെന്ന് ഞാൻ ശപഥം ചെയ്തിരുന്നു. ഞാൻ എൻ്റെ വാക്കിൽ ഉറച്ചുനിൽക്കും. MAA പ്രസിഡൻ്റ് മഞ്ചു വിഷ്ണു എന്നോട് സംസാരിച്ചു, ഒരിക്കലും സിനിമാ താരങ്ങളുടെ ഭാവി പ്രവചിക്കില്ലെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകി'' വേണു സ്വാമി പരാങ്കുഷ പറഞ്ഞു.

Advertising
Advertising

അതേസമയം, നാഗ ചൈതന്യയും ശോഭിത ധൂലിപാലയും കഴിഞ്ഞ രണ്ട് വർഷമായി ഡേറ്റിംഗിലാണ്. 2022 ൽ ലണ്ടനിലെ ഒരു റെസ്റ്റോറൻ്റിൽ അവരെ കണ്ടതിൻ്റെ ചിത്രങ്ങൾ വൈറലായതോടെയാണ് ദമ്പതികളെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. നാഗിന്‍റെ രണ്ടാം വിവാഹമാണിത്. നേരത്തെ നടി സാമന്തയുമായി വിവാഹമോചനം നേടിയിരുന്നു. 2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News