'ബാലൻ: ദി ബോയ്' ഒടിടിയിലേക്ക്; എന്നുമുതൽ എവിടെ കാണാം ?

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ: ദി ബോയ്' തിയേറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്

Update: 2026-07-17 16:01 GMT

കൊച്ചി: തിയേറ്ററുകളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം 'ബാലൻ: ദി ബോയ്' ഒടിടിയിലേക്ക്. ജൂലൈ 31 മുതൽ സീ5-ൽ ചിത്രം കാണാൻ സാധിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ: ദി ബോയ്' തിയേറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്.കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

Advertising
Advertising

കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ,ഗിരീഷ് എ ഡി, ഫർസാന പാലത്തിങ്കൽ,ആനന്ദ് ഏകർഷി, എന്നിവരുള്‍പ്പെടുന്ന വൻ താരനിര ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഷൈജു ഖാലിദ് ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ സം​ഗീതം സുഷിൻ ശ്യാമാണ്. വിവേക് ഹ‍ർഷനാണ് എ‍ഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർയാണ് അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടറും എക്സികുട്ടീവ് പ്രൊഡ്യൂസറും ഗണപതിയാണ്, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ എന്നിവരാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News