ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ്; 'ലൗ ജിഹാദ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2015ൽ ജയസൂര്യ, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രമാക്കി ബാഷ് മുഹമ്മദ് ഒരുക്കിയ 'ലുക്കാച്ചുപ്പി' വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു

Update: 2021-12-30 14:50 GMT
Editor : ijas

ലുക്കാ ചുപ്പിക്ക് ശേഷം സംവിധായകന്‍ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'ലൗ ജിഹാദ്' എന്ന് പേരിട്ട  ചിത്രം പ്രവാസി മലയാളികളുടെ ജീവിതത്തിലെ സംഭവങ്ങള്‍ കാലിക പ്രാധാന്യത്തോടെയും നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ മീരാ നന്ദന്‍, ലെന, ഗായത്രി അരുണ്‍, അമൃത, ജോസ് കുട്ടി, സാഗര്‍ സൂര്യ (കുരുതി ഫെയിം), സുധീര്‍ പറവൂര്‍ എന്നിവരും 'ലൗ ജിഹാദ്'ന്‍റെ ഭാഗമാണ്. ഇവര്‍ക്ക് പുറമേ യു.എ.ഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദുബൈയില്‍ വെച്ചാകും ലൗ ജിഹാദിന്‍റെ ചിത്രീകരണം നടക്കുക.

Advertising
Advertising

അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷീജ ബാഷ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകനായ ബാഷ് മുഹമ്മദ് തന്നെയാണ് എഴുതിയിരിക്കുന്നത്. ശ്രീകുമാര്‍ അറക്കല്‍ തിരക്കഥാ പങ്കാളിയാണ്. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധാനം-ഷാന്‍ റഹ്മാന്‍. എഡിറ്റിങ്-മനോജ്. വരികള്‍-ഹരിനാരായണന്‍. വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്.  

2015ൽ ജയസൂര്യ, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രമാക്കി ബാഷ് മുഹമ്മദ് ഒരുക്കിയ 'ലുക്കാച്ചുപ്പി' വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News