കറുത്തവളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു; പൊലീസില്‍ പരാതിയുമായി നടി ശ്രുതി ദാസ്

ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചാണ് ആക്ഷേപം

Update: 2021-07-05 06:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിറത്തിന്‍റെ പേരില്‍ തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി ബംഗാളി ടെലിവിഷന്‍ നടി ശ്രുതി ദാസ് പൊലീസിനെ സമീപിച്ചു. രണ്ട് വര്‍ഷത്തോളമായി താന്‍ ആക്ഷേപിക്കപ്പെടുകയാണെന്ന് നടി കൊല്‍ക്കൊത്ത പൊലീസിന് വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു.

2019ല്‍ ബംഗാളി സീരിയലായ 'ത്രിനായനി'ലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് കടക്കുന്നത്. അന്ന് മുതല്‍ താന്‍ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ പരിഹാസത്തിന് ഇരയാവുകയാണെന്ന് ശ്രുതി പറയുന്നു. ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചാണ് ആക്ഷേപം. തൊലിയുടെ നിറത്തെ കുറിച്ചുള്ള ആളുകളുടെ കളിയാക്കല്‍ കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും നടി പറഞ്ഞു.

ആദ്യമൊക്കെ കളിയാക്കല്‍ ട്രോളുകളെ താന്‍ അവഗണിച്ചിരുന്നുവെന്നും എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ഇത് കൂടിവരികയാണെന്നും ശ്രുതി പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നടിയില്‍ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News