ബോക്സ് ഓഫീസ് പഞ്ഞിക്കിട്ടു, ഭീഷ്മപര്‍വ്വം ഇനി ഒ.ടി.ടിയിലേക്ക്; പുതിയ ട്രെയിലര്‍ വീഡിയോ

റിലീസിന് മുന്നോടിയായുള്ള പുതിയ ട്രെയിലര്‍ ഡിസ്നി ഹോട്ട് സ്റ്റാര്‍ പുറത്തിറക്കി

Update: 2022-03-28 12:34 GMT
Editor : ijas
Advertising

പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടില്‍ തിയറ്ററുകളില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് സിനിമയുടെ ഒ.ടി.ടി റിലീസ് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്. ഡിസ്നി ഹോട്ട് സ്റ്റാറില്‍ ഏപ്രില്‍ ഒന്നിനാണ് ഭീഷ്മപര്‍വ്വത്തിന്‍റെ ഒ.ടി.ടി റിലീസ്. റിലീസിന് മുന്നോടിയായുള്ള പുതിയ ട്രെയിലര്‍ ഡിസ്നി ഹോട്ട് സ്റ്റാര്‍ പുറത്തിറക്കി. സിനിമയിലെ എല്ലാ പഞ്ച് ഡയലോഗുകളും ഉള്‍പ്പെടുത്തിയുള്ള ട്രെയിലര്‍ വീഡിയോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Full View

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ക്കെതിരെ പടയൊരുക്കം നടത്തുന്ന കൊച്ചിയിലെ ഒരു കുടുംബത്തിന്‍റെ കഥയാണ് ഭീഷ്മപര്‍വ്വം സിനിമ. 1980കളിലാണ് സിനിമ കഥ പറയുന്നത്. സിനിമയുടെ സ്റ്റൈലിഷ് മേക്കിങ്ങും മമ്മൂട്ടിയുടെ ഇടവേളക്ക് ശേഷമുള്ള ശക്തമായ വേഷവും വന്‍ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത് സിനിമ ഒരാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്നും കോടികളാണ് നേടിയത്. ആദ്യ ആഴ്ച്ചയില്‍ തന്നെ ചിത്രം അമ്പത് കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. സൗദി അറേബ്യയിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമൽ നീരദ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്‍ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിവേക് ഹർഷനാണ് ചിത്രസംയോജനം.

Bheeshmaparvam now to OTT

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News