ഇതു വെറും ട്രയിലറാണ് സര്‍, അപ്പോള്‍ സിനിമ?

ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രയിലര്‍ കടന്നുപോകുന്നത്

Update: 2021-09-28 08:08 GMT

ആമസോൺ പ്രൈം വീഡിയോയുടെ പുതിയ മലയാളം ക്രൈം ത്രില്ലർ ചിത്രം ഭ്രമത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത, എപി ഇന്‍റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമ ഇന്ത്യയിൽ 2021 ഒക്ടോബർ 7 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രയിലര്‍ കടന്നുപോകുന്നത്. തന്‍റെ സംഗീതത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരു അന്ധനായി നടിക്കുന്ന പിയാനിസ്റ്റ് റേ മാത്യൂസിന്‍റെ ജീവിതത്തിലൂടെയാണ് ഭ്രമം കടന്നു പോകുന്നത്. എന്നാൽ ഒരു പഴയ നടന്‍റെ കൊലപാതകത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സംഗീതത്തിനായുള്ള യാത്രകൾ നിഗൂഢതകളാൽ ബന്ധിപ്പിക്കപ്പെടുകയും സംഘർഷപൂർണമാകുകയും ചെയ്യുന്നു. നുണയും വഞ്ചനയും റേയെ പൊതിയുമ്പോൾ, അവന് തന്‍റെ ജീവൻ രക്ഷിക്കാൻ സാഹചര്യം പൂര്‍ണമായും മാറ്റിമറിക്കേണ്ടി വരുന്നു. രവി കെ.ചന്ദ്രന്‍റെതാണ് ക്യാമറ. സംഗീതം-ജേക്സ് ബിജോയ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News