'ബിലാൽ' എത്തുന്നു; അടുത്തവർഷം ചിത്രീകരണം പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകൾ

കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടുപോയത്

Update: 2022-10-30 07:50 GMT
Editor : ലിസി. പി | By : Web Desk

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബിലാൽ'. മമ്മൂട്ടി നായകനായി അമൽനീരജ് സംവിധാനം ചെയ്ത 'ബിഗ്ബി'യുടെ രണ്ടാം ഭാഗമായ 'ബിലാൽ' 2023 ഓടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത് വിദേശത്തായിരിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവന്നിട്ടില്ല.കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടുപോയത് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

Advertising
Advertising

2007 ലാണ് ബിഗ്ബി പുറത്തിറങ്ങുന്നത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്രവിജയം കാണാൻ ബിഗ്ബിക്ക് കഴിഞ്ഞിട്ടില്ല. പിന്നീടാണ് ഈ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടിക്ക് പുറമെ മനോജ് കെ.ജയൻ,പശുപതി, വിജയരാഘവൻ,മംമ്ത മോഹനൻദാസ്, ബാല, ലെന തുടങ്ങി വൻ താരനിരതന്നെ സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അമൽനീരദും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മ പർവം. കോവിഡിന് ശേഷം തുറന്ന തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. റോഷാക്കാണ് മമ്മൂട്ടിയുടെ അവസാനമായി തിയേറ്ററിലെത്തിയ സിനിമ. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീന്‍,ആസിഫലി,ഗ്രേസ് ആന്‍റണി തുടങ്ങിയവര്‍‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  നടി ജ്യോതികയാണ് നായിക. 12 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News