മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും

വിജയൻ അങ്കിളിന് ജന്മദിനാശംസകളെന്ന് നവ്യ നായര്‍

Update: 2023-05-24 09:47 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ 78ആം പിറന്നാളാണിന്ന്. പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല. മന്ത്രിസഭായോഗവും പൊതുപരിപാടികളുമൊക്കെയായി തിരക്കിലാണ് മുഖ്യമന്ത്രി. മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നു.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.

'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്ന് മോഹന്‍ലാല്‍ കുറിച്ചു.

Advertising
Advertising



"ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ"- എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫേസ് ബുക്കിലെഴുതിയത്.

"ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ.. എനിക്ക് (വിജയൻ അങ്കിൾ).. ഒരുപാട് വർഷം ആരോഗ്യത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ"- എന്നാണ് നടി നവ്യ നായര്‍ ആശംസിച്ചത്.

ഔദ്യോഗിക രേഖകളിൽ 1945 മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാല്‍ താന്‍ ജനിച്ചത് 1945 മെയ് 24നാണെന്ന് മുഖ്യമന്ത്രി ഒരു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News