ഉംറ ചെയ്ത് നടൻ ഷാരൂഖ് ഖാൻ

മസ്ജിദുൽ ഹറാമിൽ ഇഹ്റാം വസ്ത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Update: 2022-12-01 18:16 GMT

ജിദ്ദ: സൗദി അറേബ്യയിൽ എത്തിയ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഉംറ ചെയ്തു. 'ഡൻകി' സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് താരം വിശുദ്ധ മക്കയിൽ ഉംറ കർമം നിർവഹിച്ചത്.

മസ്ജിദുൽ ഹറാമിൽ ഇഹ്റാം വസ്ത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മുഖത്ത് മാസ്കും താരം ധരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന മറ്റു ചിലരേയും അദ്ദേഹത്തോടൊപ്പം കാണാം.

ഷൂട്ടിങ്ങിനായി അദ്ദേഹം കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അൽ ഉലയിലുമായി ഉണ്ടായിരുന്നു. ഇതിനിടെയാണ് മക്കയിലെത്തി ഉംറ ചെയ്തത്. ഉംറ ചെയ്ത ഷാരൂഖ് ഖാന് ആശംസയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്.

Advertising
Advertising

ജിദ്ദയിൽ ആരംഭിച്ച റെഡ് സീ ഫിലിം ഫെസ്റ്റിവലിലും താരം പങ്കെടുക്കും. ഈ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News