ജോണ്‍ കാറ്റാടിയും ഈശോ ജോണ്‍ കാറ്റാടിയും: മോഹന്‍ലാല്‍-പൃഥ്വി കൂട്ടുക്കെട്ടിലെ ബ്രോ ഡാഡി ടീസര്‍

ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും

Update: 2021-12-31 17:36 GMT
Editor : ijas

ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും വരുന്ന ചിത്രം നര്‍മമൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയും കല്യാണി പ്രിയദര്‍ശനുമാണ് നായികാ വേഷങ്ങളിലെത്തുന്നത്.

Full View

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News