'കാറ്റത്താടാത്ത ജോണ്‍ കാറ്റാടി'; ബ്രോ ഡാഡി ട്രെയിലര്‍ കാണാം

ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്

Update: 2022-01-06 14:01 GMT
Editor : ijas
Advertising

ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും വരുന്ന ചിത്രം കോമഡി എന്‍റര്‍ടെയിനറായാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയും കല്യാണി പ്രിയദര്‍ശനുമാണ് നായികാ വേഷങ്ങളിലെത്തുന്നത്. ആന്‍റണി പെരുമ്പാവൂരും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.

Full View

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ജനുവരി 26ന് റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News