ദീപക് ദേവ് മെലഡി; 'ബ്രോ ഡാഡി'യിലെ 'കാണാക്കുയിലേ' വീഡിയോ ഗാനം പുറത്തുവിട്ടു

ലൂസിഫറിൻറെ വൻ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമെന്ന നിലയിലും ബ്രോഡാഡി റിലീസിനു മുമ്പേ ശ്രദ്ധ നേടിയിരുന്നു.

Update: 2022-02-01 15:18 GMT
Editor : abs | By : Web Desk
Advertising

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബ്രോഡാഡിയിലെ 'കാണാക്കുയിലേ' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിനായക് ശശികുമാർ എഴുതിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ദീപക് ദേവ് ആണ്. എവുഗിനും ആൻ ആമിയും ചേർന്നാണ് പാടിയിരിക്കുന്നത്.

Full View

ലൂസിഫറിൻറെ വൻ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമെന്ന നിലയിലും ബ്രോഡാഡി റിലീസിനു മുമ്പേ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫൺ ഫാമിലി എൻറർടെയ്‌നർ സ്വഭാവത്തിലെത്തിയ ചിത്രത്തിൽ ലാലു അലക്‌സും മോഹൻലാലുമാണ് ഏറ്റവും കൈയടി നേടിയത്.

കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, കനിഹ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News