ഫസ്റ്റ് ലുക്കിന് പിന്നാലെ ബ്രോ ഡാഡിയുടെ ടീസര്‍ വീഡിയോയും; ആകാംക്ഷയോടെ ആരാധകര്‍

ബ്രോ ഡാഡിയില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത്

Update: 2021-12-30 12:25 GMT
Editor : ijas

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെ ബ്രോ ഡാഡി സിനിമയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങുന്നു. കഴിഞ്ഞ ദിവസമാണ് ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സിനിമയുടെ ടീസര്‍ നാളെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നാളെ വൈകുന്നേരം ആറ് മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.

Full View

ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡി ഒരു ഫണ്‍ എന്‍റര്‍ട്ടെയിനറായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനെല്ലാം പുറമേ ബ്രോ ഡാഡിയില്‍ ഇരുവരും ഒരുമിച്ച് ഒരു പാട്ടും പാടിയിട്ടുണ്ട്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവര്‍ക്ക് പുറമേ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് സിനിമയുടെ രചന. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. കലാസംവിധായകൻ ഗോകുൽ ദാസ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറിലൂടെയാണ് പുറത്തിറക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News