മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടും; എട്ട് ടീമുകള്‍, ഫെബ്രുവരിയില്‍ പിച്ച് ഉണരും

മോഹന്‍ലാലാണ് കേരള ടീമിന്‍റെ മെന്‍റര്‍

Update: 2023-01-28 15:43 GMT
Editor : ijas | By : Web Desk
Advertising

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സി.സി.എല്‍) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19 മത്സരങ്ങളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് നടക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുഗ്, ഭോജ്പുരി, ബംഗാളി, പഞ്ചാബി എന്നീ രാജ്യത്തെ പ്രമുഖ സിനിമ മേഖലകളാണ് സിസിഎല്ലില്‍ പങ്കെടുക്കുന്നത്.

മുംബൈ ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറായി സല്‍മാന്‍ ഖാനും കേരള ടീമിന്‍റെ മെന്‍ററായി മോഹന്‍ലാലും തെലുങ്ക് ടീമിന്‍റെ മെന്‍ററായി വെങ്കടേഷും ബംഗാള്‍ ടീമിന്‍റെ ഉടമയായി ബോണി കപ്പൂറും മുംബൈ ടീമിന്‍റെ ഉടമയായി സൊഹേല്‍ ഖാനും എത്തുന്ന സിസിഎല്‍ അക്ഷരാര്‍ഥത്തില്‍ താരനിബിഢമായിരിക്കും.

ടീമുകളും ക്യാപ്റ്റന്‍മാരും

  • ബംഗാള്‍ ടൈഗേഴ്‌സ്- ജിഷു സെന്‍ഗുപ്ത
  • മുംബൈ ഹീറോസ്- റിതേഷ് ദേശ്മുഖ്
  • പഞ്ചാബ് ദേ ഷേര്‍- സോനു സൂദ്
  • കര്‍ണാടക ബുള്‍ഡോസേഴ്‌സ്- കിച്ച സുദീപ്
  • ഭോജ്പുരി ദബാങ്‌സ്- മനോജ് തിവാരി
  • തെലുഗു വാരിയേഴ്‌സ്- അഖില്‍ അക്കിനേനി
  • കേരള സ്‌ട്രൈക്കേഴ്‌സ്- കുഞ്ചാക്കോ ബോബന്‍
  • ചെന്നൈ റൈനോസ്- ആര്യ
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News