സിനിമാ പേരിൽ ഭാരതം വേണ്ട; 'ഒരു ഭാരതസർക്കാർ ഉത്പന്നം' ചിത്രത്തിനെതിരെ സെൻസർ ബോർഡ്

സിനിമയുടെ ട്രെയിലർ പിൻവലിക്കാനും നിർദേശമുണ്ട്

Update: 2024-03-02 08:08 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: സിനിമയുടെ പേരിൽ ഭാരതം എന്ന് ഉപയോഗിക്കുന്നത് തടഞ്ഞ് സെൻസർ ബോർഡ്. 'ഒരു ഭാരതസർക്കാർ ഉത്പന്നം' എന്ന സിനിമയ്‌ക്കെതിരെയാണു നടപടി. പേരുവെട്ടിയത് എന്തിനാണെന്ന് അറിയില്ലെന്നും കോടികളുടെ നഷ്ടമുണ്ടാകുമെന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചു.

സിനിമയുടെ പേരിൽ ഭാരതം എന്ന വാക്ക് ഉപയോഗിക്കാനാവില്ലെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നതെന്നാണു വിവരം. സിനിമയുടെ ട്രെയിലർ പിൻവലിക്കാനും നിർദേശമുണ്ട്.

അതേസമയം, സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പേരിൽനിന്ന് ഭാരതം വെട്ടിയത് എന്തിനാണെന്ന് അറിയില്ല. പോസ്റ്ററുകളും ബാനറുകളും നേരത്തെ തന്നെ തയാറായതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും ഇവർ പറയുന്നു.

Full View

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം'. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവർ നിർമിച്ച ചിത്രത്തിൽ സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളിൽ എത്തുന്നു.

Summary: The Censor Board has banned the use of Bharatham in the name of the film. The action is against the film 'Oru Bharat Sarkar Urudham'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News