നടനല്ലായിരുന്നെങ്കില്‍ പാചക വിദഗ്ധനാകുമായിരുന്നു; മോഹന്‍ലാലിന് ആട്ടിറച്ചി മല്ലിയില കുറുമയും ചെമ്മീന്‍ അച്ചാറും വിളമ്പി ഷെഫ് സുരേഷ് പിള്ള

ലാലേട്ടന്‍റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം

Update: 2022-10-21 10:21 GMT
Editor : Jaisy Thomas | By : Web Desk

താനുണ്ടാക്കുന്ന വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള പാചക വിദഗ്ധനാണ് ഷെഫ് സുരേഷ് പിള്ള. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിന് സ്പെഷ്യലായ ആട്ടിറച്ചി മല്ലിയില കുറുമയും ചെമ്മീന്‍ അച്ചാറും തേങ്ങയിട്ട ഇടിയപ്പവും വിളമ്പിയ സന്തോഷം പങ്കുവയ്ക്കുകയാണ് സുരേഷ്. അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധനാവുമായിരുന്നുവെന്നും ഷെഫ് കുറിച്ചു.

ഷെഫ് സുരേഷ് പിള്ളയുടെ വാക്കുകൾ

'മോഹൻലാലിനൊപ്പം ഒരു വൈകുന്നേരം.. ലാലേട്ടന്‍റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ റാഷണൽ കോമ്പി അവ്ൻ, തെർമോമിക്സ്, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു ..മനോഹരമായ ഈ വൈകുന്നേരത്തിന് നന്ദി, ലാലേട്ടാ..'.

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News