മമ്മൂട്ടിക്കൊപ്പം പൊലീസായി ഷൈന്‍: ക്രിസ്റ്റഫര്‍ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബി ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫറിന്‍റെ സംവിധായകന്‍

Update: 2022-11-20 10:10 GMT

മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തെത്തി. ജോർജ് കൊട്ടാരക്കാൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വഹിച്ചിട്ടുള്ള ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, കലാ സംവിധാനം- ഷാജി നടുവിൽ, വസ്ത്രാലങ്കാരം- പ്രവീൺ വർമ, ചമയം- ജിതേഷ് പൊയ്യ, ആക്ഷൻ കോറിയോഗ്രഫി- സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്, പിആർഒ- പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്‍റർടൈൻമെന്‍സ്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻ- കോളിൻസ് ലിയോഫിൽ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News