സഹപാഠികള്‍ ഒന്നിക്കുന്നു; 'ഓ മേരി ലൈല'യിലെ ട്രൈലർ പുറത്തുവിട്ടു

ഡിസംബർ 23 ന് ക്രിസ്തുമസ് റിലീസായാണ് ചിത്രം പ്രക്ഷകരിലേക്കെത്തുക

Update: 2022-12-17 16:10 GMT

ആന്‍റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'ഓ മേരി ലൈല'യിലെ ട്രൈലർ പുറത്തുവിട്ടു. അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇടിപ്പടമെല്ലാം വിട്ട് ആന്‍റണി വർഗീസ് പെപ്പെ അൽപം റൊമാന്‍റിക്കായിയെത്തുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല. ഒരു കോളേജ് പയ്യനായിട്ടാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍റണിയുടെ സഹപാഠി കൂടിയാണ് സംവിധായകനായ അഭിഷേക് കെ.എസ്. ഡിസംബർ 23 ന് ക്രിസ്തുമസ് റിലീസായാണ് ചിത്രം പ്രക്ഷകരിലേക്കെത്തുക.

Advertising
Advertising

ആന്‍റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ശബരീഷ് വർമ്മ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി.ആർ.ഒ-ശബരി. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News