സക്കരിയ നായകനാകുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രമാണിത്.

Update: 2022-11-20 10:32 GMT

സംവിധായകന്‍ സക്കരിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഷമിം മൊയ്തീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രമാണിത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സക്കരിയ. 2018ലെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രെസി പുരസ്‌കാരം നേടി. റഷ്യയിലെയും മൊറോക്കോയിലെയും ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങള്‍ നേടി. ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയും സക്കരിയ സംവിധാനം ചെയ്തിട്ടുണ്ട്.

Advertising
Advertising

ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രത്തിനായി തിരക്കഥ എഴുതിയത്. ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. എഡിറ്റിങ് ഷഫീക്ക്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായരാണ് സംഗീതമൊരുക്കിയത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, കോസ്റ്റ്യും ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര, ആര്‍ട്ട് - ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരെല്ലാമാണെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News