'നെറ്റ്​ഫ്ലിക്​സ്​ ആൻഡ്​ ചിൽ ഹോളിഡേ'; മണി ഹെയ്​സ്റ്റ്​ റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനി

കമ്പനിയുടെ നീക്കത്തെ അഭിനന്ദിച്ച് നെറ്റ്​ഫ്ലിക്​സും രംഗത്തെത്തി.

Update: 2021-08-31 05:27 GMT

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ മണി ഹെയ്സ്റ്റിന്‍റെ റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനി. ജയ്​പൂർ ആസ്​ഥാനമായ 'വെർവെ ലോജിക്​' എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് 'നെറ്റ്​ഫ്ലിക്​സ്​ ആൻഡ്​ ചിൽ ഹോളിഡേ' എന്ന പേരില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാർക്ക്​ അന്നേ ദിവസത്തെ ടൈംടേബിളും കമ്പനി പുറത്തിറക്കി.

Advertising
Advertising

കോവിഡ്​ 19 മഹാമാരി കാലത്ത്​ ജീവനക്കാരുടെ കഠിനാധ്വാനത്തിന്​ നന്ദി രേഖപ്പെടുത്തിയായിരുന്നു സി.ഇ.ഒ അഭിഷേക്​ ജെയിനിന്‍റെ ട്വീറ്റ്​. 'ഇടയ്​ക്ക്​ ഇടവേള എടുക്കുന്നതിൽ ​കുഴപ്പമില്ല' എന്നും ജെയിനിന്‍റെ ട്വീറ്റിൽ പറയുന്നു. പ്രൊഫസറോടും സംഘത്തിനോടും യാത്രപറയാൻ എല്ലാവരും തയാറായി ഇരിക്കാനും വെർവ്​ ലോജിക്​ പറയുന്നു. അതേസമയം, ജീവനക്കാർക്ക്​ അവധി നൽകികൊണ്ടുള്ള കമ്പനിയുടെ നീക്കത്തെ അഭിനന്ദിച്ച് നെറ്റ്​ഫ്ലിക്​സ് ഇന്ത്യയും രംഗത്തെത്തി.

നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന്‍റെ ആദ്യഭാഗം സെപ്തംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് നാലാം സീസണ്‍ അവസാനിക്കുന്നത്. അതിന്‍റെ തുടര്‍ച്ച എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News