മോഹൻലാലിന് പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്

'ജന്മദിനാശംസകൾ മോഹൻലാൽ സർ, ആരോഗ്യവാനായിരിക്കൂ..'

Update: 2021-05-21 09:56 GMT
Advertising

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് പിറന്നാൾ ആശംസയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ക്രിക്കറ്റ് ആരാധകരുടെ യുവി മോഹൻലാലിന് ആശംസ അറിയിച്ചത്.

'ജന്മദിനാശംസകൾ മോഹൻലാൽ സർ, ആരോഗ്യവാനായിരിക്കൂ, എല്ലാക്കാലവും വിജയമുണ്ടാകട്ടെ, എന്റെ എല്ലാവിധ ആശംസകളും..' യുവരാജ് ട്വിറ്ററിൽ കുറിച്ചു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 61ാം പിറന്നാളാണ്. കോവിഡും ലോക്ക്ഡൗണും കാരണം ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് മലയാളികളുടെ ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിരുന്നു പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹൻലാൽ ഇതിനോടകം മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. തിരനോട്ടത്തിലൂടെ ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍, ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ 1980ലാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News