ധോണി-വിജയ് കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകര്‍

ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ 2008 ലെ ബ്രാൻഡ് അംബാസിഡറായിരുന്നു വിജയ്.

Update: 2021-08-12 14:19 GMT
Editor : Nidhin | By : Web Desk

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയും തമിഴ് നടൻ വിജയ് തമ്മിൽ കൂടിക്കാഴ്ച നടത്തി.

ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രണ്ടുപേരും ഷൂട്ടിങിനായാണ് സ്റ്റുഡിയോയിലെത്തിയത്. വിജയ് അദ്ദേഹത്തിന്റെ പുതിയ ആക്ഷൻ ത്രില്ലറായ ബീസ്റ്റിന്റെ ചിത്രീകരണത്തിനായും ധോണി പരസ്യ ചിത്രീകരണത്തിനായുമാണ് സ്റ്റുഡിയോയിലെത്തിയത്. ഇരുവരും അൽപ്പനേരം സംഭാഷണത്തിലും ഏർപ്പെട്ടിരുന്നു.



ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ 2008 ലെ ബ്രാൻഡ് അംബാസിഡറായിരുന്നു വിജയ്. ആരാധകരുടെ പ്രിയപ്പെട്ട 'തലയും' 'ദളപതി'യും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertising
Advertising




ചെന്നൈ സൂപ്പർ കിങ്‌സ് അടക്കം നിരവധി പേർ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചെന്നൈയിലെ ഷൂട്ടിങിനു ശേഷം വിജയ് 'ബീസ്റ്റിന്റെ' ബാക്കിയുള്ള ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. ധോണിയും ഉടൻ തന്നെ ഐപിഎല്ലിനായി യു.എ.ഇക്കും പറക്കും.


 



Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News