'ഇത് നാണക്കേട്', ആശുപത്രിയിലും മതം ചോദിക്കുന്നതിനെതിരെ സംവിധായകൻ ഖാലിദ് റഹ്‍മാൻ

അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്‍മാൻ എഴുതിയിട്ടുള്ളത്

Update: 2021-09-22 07:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കും മതം ചോദിക്കുന്നതിനെതിരെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ രംഗത്ത്.  ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്‍റെ ഫോട്ടോയും ഖാലിദ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്‍മാൻ ചോദിക്കുന്നത്.

ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ് എന്ന് ഖാലിദ് റഹ്‍മാൻ പറയുന്നു. അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്‍മാൻ എഴുതിയിട്ടുള്ളത്. ഖാലിദ് റഹ്‍മാനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് ഖാലിദ് റഹ്മാന്‍ സംവിധാന രംഗത്തെത്തുന്നത്. ഉണ്ട, ലവ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News