കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞോ? ഒടുവില്‍ മറുപടിയുമായി ദിവ്യ ഉണ്ണി

വിനയന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികത്തില്‍ ദിവ്യ ഉണ്ണിയായിരുന്നു നായിക

Update: 2024-02-08 07:27 GMT

ദിവ്യ ഉണ്ണി/കലാഭവന്‍ മണി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് ദിവ്യ ഉണ്ണി. മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി,ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്‍മാരുടെയെല്ലാം നായികയായിട്ടുണ്ട് ദിവ്യ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ നൃത്തത്തില്‍ സജീവമാണ് താരം. ഇപ്പോഴിതാ നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയര്‍ന്ന ഒരു ആരോപണത്തിന് മറുപടി പറയുകയാണ് നടി. എന്‍ടിവി യുഎഇ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

വിനയന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികത്തില്‍ ദിവ്യ ഉണ്ണിയായിരുന്നു നായിക. കലാഭവന്‍ മണിയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് 'ഈ കറുമ്പന്‍റെ കൂടെ അഭിനയിക്കാന്‍ ഞാനില്ലെന്ന്' നടി പറഞ്ഞതായും അങ്ങനെ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകൾ. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Advertising
Advertising

''നമ്മള്‍ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാന്‍ അതിനു മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് എത്രയോ നാളത്തെ ''ബന്ധം ആയിരുന്നു. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തതാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. ഇതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുപടിയും നമ്മുടെ സമയവും അവര്‍ അര്‍ഹിക്കുന്നില്ല. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞാന്‍ ഒരിക്കലും നോക്കാറില്ല'' - അഭിമുഖത്തില്‍ ദിവ്യ പറയുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News