തിയറ്ററിൽ കാണാൻ മറന്നോ? 'ദൊറോത്തി' ഒടിടിയിലേക്ക്, സ്ട്രീമിങ് തീയ്യതി പുറത്ത്

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

Update: 2026-10-18 09:47 GMT

തമിഴകത്ത് വിവാദത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ദൊറോത്തി ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസ് ചെയ്ത് നാലാഴ്ചക്ക് ശേഷമാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്. ഒക്ടോബര്‍ 23 മുതൽ പ്രേക്ഷകര്‍ക്ക് ചിത്രം ഒടിടിയിൽ കാണാം.

90-കളിലെ മധുരൈ പശ്ചാത്തലത്തിൽ, ഒരു പുരുഷാധിപത്യ കുടുംബത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ജീവിതം പറയുന്നതാണ് സിനിമയുടെ പ്രമേയം.ചിത്രത്തിലെ ഒരു ചുംബനരംഗം ലീക്കായത് വിവാദമായിരുന്നു. നാടിന്‍റെ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആരോപണം. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് #BoycottDorothy എന്ന ഹാഷ്‌ടാഗും എക്സില്‍ വ്യാപകമായിരുന്നു.

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഋഷികാന്ത്, സനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തെ മണിരത്നം ഉൾപ്പെടെയുള്ളവര്‍ പ്രശംസിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News