ആര്യൻ ഖാന്റെ ബോഡിഗാർഡ് ആവാൻ റെഡി; റെഡ് ചില്ലീസ് ഓഫീസിലേക്ക് അപേക്ഷ പ്രളയം

കിംഗ് ഖാന്റെ വിശ്വസ്ത അംഗ രക്ഷകനായ രവി സിംഗ് ആര്യൻ എവിടെ പോയാലും അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Update: 2021-11-13 13:25 GMT
Editor : abs | By : Web Desk

ആര്യൻ ഖാന്റെ ബോഡിഗാർഡ് ആവാൻ കിംഗ് ഖാന്റെ ഓഫീസിലേക്കെത്തിയത് നൂറുകണക്കിന് അപേക്ഷകൾ. ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകന്റെ സുരക്ഷയെക്കുറിച്ച് ഷാരൂഖ് ഖാനും ഗൗരി ഖാനും ആശങ്കാകുലാരാണെന്നും വിശ്വസ്തരായ അംഗരക്ഷകരെ തിരയുന്നു എന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് ആര്യന്റെ അംഗരക്ഷകനാവാൻ റെഡിയായി ഇത്രയും അപേക്ഷകൾ എത്തിയത്.

മുംബൈയിലെ സുരക്ഷാ സ്ഥാപനങ്ങളും സ്വകാര്യ അംഗരക്ഷകരും ജോലി നേടുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും അപേക്ഷകൾ ഷാറൂഖ് ഖാന്റെ റെഡ് ചില്ലീസ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ സെലിബ്രിറ്റികളുടെയും നിശാക്ലബ്ബുകളുടെയും സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ വർഷങ്ങളോളം പരിചയമുള്ള വ്യക്തികൾ പോലുമുണ്ട്. പുതിയ അംഗരക്ഷകനെ നിയമിക്കുന്നതിനെ പറ്റിയോ അപേക്ഷകളെ കുറിച്ചോ ഷാറുഖ് ഖാനും കുടുംബവും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertising
Advertising

എന്നാൽ കിംഗ് ഖാന്റെ വിശ്വസ്ത അംഗ രക്ഷകനായ രവി സിംഗ് ആര്യൻ എവിടെ പോയാലും അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആര്യൻ ഖാൻ ജയിൽ മോചിതനായി പുറത്തു വന്നെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ച്ചയിലൊരിക്കൽ എൻസിബി ഓഫീസിലെത്തി ഒപ്പിടണം എന്നതടക്കമുള്ളതാണ് വ്യവസ്ഥകൾ. മകനെ നാർകോടിക്സ് ബ്യൂറോ പിടികൂടിയെന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ വിദേശത്തു നിന്ന് ഷൂട്ടിംഗ് നിർത്തി ഷാരൂഖ് മുംബൈയിൽ എത്തിയിരുന്നു.

അതേസമയം,ആര്യൻ ഖാന്റെ 24-ാം പിറന്നാളായിരുന്നു ഇന്ന്. കിംഗ് ഖാന്റെ സ്വവസതിയായ മന്നത്തിൽ ഇപ്രാവശ്യം വലിയ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളു. 1991 ൽ വിവാഹിതരായ ഷാറൂഖിനും ഖൗരിക്കും ആദ്യ കുട്ടിയായ ആര്യൻ പിറക്കുന്നത് 1997 നവംബർ 13 നാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News