'ഇതാണ് ലാലേട്ടൻ ചെയ്യേണ്ടിയിരുന്നത്...': 'ദൃശ്യം ദ കൺക്ലൂഷൻ' ഹിന്ദിയിൽ സൂപ്പർഹിറ്റ്!

മലയാളത്തേക്കാള്‍ അതിഗംഭീരമായാണ് സിനിമ ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഷുവര്‍ ഷോട്ട് ബ്ലോക്ബസ്റ്ററാണൈന്നും തരൺ ആദർശ് എക്‌സില്‍ കുറിച്ചു

Update: 2026-10-02 12:39 GMT
Editor : Athulya | By : Web Desk

മലയാളത്തില്‍ സമ്മിശ്രപ്രതികരണം നേടിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യുടെ ബോളിവുഡ് പതിപ്പിന് മികച്ചപ്രതികരണം. അഭിനയത്തിലും മേക്കിങ്ങിലും പുതുമ സൃഷ്ടിച്ചുകൊണ്ട് ഇന്ന് റിലീസ് ചെയ്ത 'ദൃശ്യം ദ കണ്‍ക്ലൂഷന്‍' മലയാളത്തിലെ ദൃശ്യം 3നേക്കാള്‍ മികച്ചതാണെന്ന അഭിപ്രായമാണ് വരുന്നത്. ഈ കഥയാണ് മോഹന്‍ലാലിനെ വെച്ച് മലയാളത്തില്‍ ചെയ്തിരുന്നതെങ്കില്‍ വേറെ ലെവല്‍ പടം ആയിരുന്നേനെയെന്നും നിരൂപകരടക്കം അഭിപ്രായപ്പെടുന്നു. 

പ്രമുഖ സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശ് ചിത്രത്തിന് 4.5/5 റേറ്റിങാണ് നല്‍കിയിരിക്കുന്നത്. മലയാളത്തേക്കാള്‍ അതിഗംഭീരമായാണ് സിനിമ ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഷുവര്‍ ഷോട്ട് ബ്ലോക്ബസ്റ്ററാണൈന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Advertising
Advertising

തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച ത്രില്ലിങ് അനുഭവമാണ് 'ദൃശ്യം ദ കണ്‍ക്ലൂഷന്‍' സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. തിരക്കഥയും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചതായിരുന്നു. ചിത്രത്തിലെ ട്വിസ്റ്റുകള്‍ ഒട്ടും പ്രവചിക്കാന്‍ കഴിയാത്തവയാണെന്നും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.

മലയാളത്തിലെ ദൃശ്യം 3ല്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുകയെന്ന് ജീത്തു ജോസഫ് തന്നെ പറഞ്ഞിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചാണ് കഥയില്‍ മാറ്റം വരുത്തിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അഭിഷേക് പഥക് ആണ് 'ദൃശ്യം ദ കണ്‍ക്ലൂഷന്‍' സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണെ കൂടാതെ തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരണ്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News