'അമ്മ'യിൽ അംഗങ്ങൾ അറിയാതെ അഴിച്ചുപണി

ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർക്ക് പകരം ആശ അരവിന്ദിനും സിജോയ് വർഗീസിനുമാണ് വൈസ് പ്രസിഡന്‍റ് ചുമതല

Update: 2026-10-01 02:42 GMT

കൊച്ചി: അംഗങ്ങൾ അറിയാതെ താരസംഘടനയായ അമ്മയിൽ അഴിച്ചുപണി. നിലവിലെ ഭാരവാഹികൾക്ക് അധിക ചുമതല നൽകി കമ്മിറ്റി. ട്രഷറർ സ്ഥാനത്ത് ഉണ്ണി ശിവപാലിന് പകരം നീന കുറുപ്പ്. അൻസിബയ്ക്ക് പകരം സരയു മോഹനും ചുമതലയേൽക്കും. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർക്ക് പകരം ആശ അരവിന്ദിനും സിജോയ് വർഗീസിനുമാണ് വൈസ് പ്രസിഡന്‍റ് ചുമതല.

അമ്മയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നടി ലക്ഷ്മിപ്രിയ നല്‍കിയ ഹരജി പരിഗണിക്കവെയാണ് വിമര്‍ശനം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഉള്ളപ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ സമയമുള്ളൂവെന്നും കോടതി വിമർശിച്ചു. നടി ലക്ഷ്മിപ്രിയ നല്‍കിയ ഹരജി പരിഗണിക്കവെയാണ് വിമര്‍ശനം. അന്‍സിബ ഹസനെ പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News