ഒരു കൈയബദ്ധം, ആളുമാറിപ്പോയി...; പ്രതിഷേധാവേശത്തിൽ SFI വലിച്ചുകീറിയത് കോടിയേരിയുടെ ഫ്ലക്സ്-വീഡിയോ

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്

Update: 2026-10-01 11:37 GMT

കൊല്ലം: പ്രതിഷേധാവേശത്തിൽ കോടിയേരിയുടെ ഫ്ലക്സും വലിച്ചുകീറി എസ്എഫ്ഐക്കാർ. കൊല്ലം ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണൻ ദിനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് എസ്എഫ്ഐക്കാർ കീറിയത്.

തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു സംഘം. ഇതിനിടെയാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സ് എസ്എഫ്ഐ പ്രവർത്തകൻ യാതൊരു മടിയും കൂടാതെ വലിച്ചുകീറി നശിപ്പിച്ചത്. സ്വന്തം പാർട്ടിയുടെ സമുന്നത നേതാവിന്‍റെ ഫ്ലക്സ് തന്നെ പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്എഫ്ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും, പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു.

Advertising
Advertising

അതേസമയം, ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകനത്തിൽ എത്തിയെന്ന് പരിശോധിക്കുമെന്നും പാർട്ടിയുടെ യാതൊരു ഘടത്തിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്ലാ കമ്മിറ്റി വിശദീകരിച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

Watch Video:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News