പദവി ചോദിച്ച് പിന്നാലെ പോയിട്ടില്ല, പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാനും തയ്യാർ: എം.കെ മുനീർ

നേരത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു

Update: 2026-10-01 11:06 GMT

കോഴിക്കോട്: ഒരു പദവിക്ക് പിന്നാലെ പോകുന്ന ആളല്ല താനെന്നും പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാൻ തയ്യാറാണെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞിരുന്നില്ലെന്നും എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്നും എം.കെ മുനീർ പറഞ്ഞു. ഈ പദവി വെറുമൊരു അലങ്കാരമല്ലെന്നും, മുന്നണിയിലെ തർക്കങ്ങൾ ചെയർമാനും കൺവീനറും ചർച്ച ചെയ്ത് പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്‍റെയും ഡൽഹിയിലെ ശ്രീ ദേവരാജന്‍റെ നിയമനത്തെ കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു, കൂടെ ചില വിവാദങ്ങളും. ഒരു പദവിയും ചോദിച്ചുകൊണ്ട് പിന്നാലെ നടക്കുന്നയാളല്ല ഞാൻ. ഭരണപരിഷ്കാര കമ്മീഷൻ പദവിയെന്നത് അലങ്കാര പദവിയാണെന്ന് കരുതുന്നില്ല. ആരെയെങ്കിലും അക്കമഡേറ്റ് ചെയ്യാനുള്ള പദവിയല്ല അത്. ഇതേസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം എന്താണെന്ന് ഇതുവരെയും അറിഞ്ഞിട്ടില്ല. ഏതായാലും പാർട്ടി പറഞ്ഞാൽ എന്തും ചെയ്യാൻ ഞാനൊരുക്കമാണ്. അതാണ് എന്‍റെ പാരമ്പര്യം. ഇനി വീട്ടിലിരിക്കാനാണ് പറയുന്നതെങ്കിൽ അതും ചെയ്യും. യുഡിഎഫ് ചെയർമാനും കൺവീനറും ചർച്ച ചെയ്ത് തീരുമാനിക്കട്ടെ'. എം.കെ മുനീർ വ്യക്തമാക്കി. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും അതിനെ അടിച്ചമർത്തുന്നതിന് പകരം, എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിൽ നിന്നുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

നേരത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. അധികാരത്തിലെത്തിയാൽ മുനീറിന് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സർക്കാരിൽ ഈ പദവി ഉണ്ടായിരുന്നില്ല.

Watch Video:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News