ചലാനുകൾ അടച്ചുതീർക്കാനുണ്ടോ? പോക്കറ്റ് കാലിയാകുമെന്ന് ഭയന്നവർക്ക് ആശ്വാസം; ഇനി പകുതി പണം മാത്രം നൽകിയാൽ മതി, വൻ പ്രഖ്യാപനവുമായി സർക്കാർ

മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2026-10-01 15:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ വൻ ഇളവുമായി സർക്കാർ. കെട്ടിക്കിടക്കുന്ന ഇ-ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി 'ഇ-ചെല്ലാൻ ആംനസ്റ്റി പദ്ധതി'ക്ക് ഉത്തരവിറങ്ങി. മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മാർച്ച് 31-നോ അതിനു മുമ്പോ ലഭിച്ചതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്കാണ് ഈ ഇളവ് ലഭിക്കുക.

സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പിഴ കുടിശ്ശിക കിടക്കുന്ന സാഹചര്യത്തിലാണ് ഈ ആശ്വാസ നടപടി. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഒരുകോടിയിലധികം (1,00,22,255) ഇ-ചെല്ലാനുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിലൂടെ 907 കോടിയിലധികം രൂപ (9,07,74,86,813 രൂപ) പിഴയിനത്തിൽ സർക്കാരിലേക്ക് ഈടാക്കാനുണ്ട്. വൻ തുക പിഴയായി വരുന്നത് വാഹന ഉടമകൾ തുക അടയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും, ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് റിന്യൂവൽ എന്നിവ തടസ്സപ്പെടാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.

ഇളവ് അനുവദിച്ച ശേഷമുള്ള തുക വരുന്ന നവംബർ ഒന്നു മുതൽ അടുത്ത ജനുവരി 31 വരെ അടച്ചുതീർക്കാവുന്നതാണ്. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ക്ലെയിമുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും. എന്നാൽ 2026 മാർച്ച് 31-ന് ശേഷം ലഭിച്ച പുതിയ ഇ-ചെല്ലാനുകൾക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചെല്ലാനുകളിൽ കൃത്യമായി പിഴ ഈടാക്കാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News