ബോളിവുഡില്‍ വീണ്ടും നായകനായി ദുല്‍ഖര്‍; 'ഛുപ്' റിലീസ് തിയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്

Update: 2022-08-29 10:45 GMT
Editor : ijas

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ ഹിന്ദി ചിത്രം 'ഛുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റിന്‍റെ' റിലീസ് തിയതി പ്രഖ്യാപിച്ചു. ആര്‍ ബല്‍ക്കി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 23ന് തിയറ്ററുകളിലെത്തും. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഛുപ്പിനുണ്ട്.


Advertising
Advertising


ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബൽക്കി. ബൽക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലായിരിക്കും ചിത്രമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ദുല്‍ഖര്‍ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ കര്‍വാന്‍ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദി സോയ ഫാക്ടര്‍ ആണ് തൊട്ടടുത്ത ഹിന്ദി ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News