ഏകന്‍ ഫെബ്രുവരി 24ന് തിയറ്ററുകളില്‍

ശവക്കുഴി കുഴിക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം

Update: 2023-02-16 04:41 GMT

ഏകന്‍ ചിത്രത്തില്‍ നിന്ന്

ലാ ഫ്രെയിംസിന്‍റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം " ഏകൻ" ഫെബ്രുവരി 24 ന് തിയറ്ററുകളിലെത്തുന്നു. ശവക്കുഴി കുഴിക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിര്‍ത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ. അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ , സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു.

Advertising
Advertising

ബാനർ -ലാ ഫ്രെയിംസ്, രചന , നിർമ്മാണം, സംവിധാനം - നെറ്റോ ക്രിസ്റ്റഫർ , ഛായാഗ്രഹണം - പ്രശാന്ത്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, സംഗീതം - റോണി റാഫേൽ , കല- മണികണ്ഠൻ, ചമയം - അനിൽ നേമം, കോസ്റ്റ്യും - അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - ബേബി, സുനിൽകുമാർ , പ്രൊഡക്ഷൻ കൺട്രോളർ - വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ - എൻ. ഷാബു, സൗണ്ട് റിക്കോർഡിംഗ് - ശ്രീകുമാർ , മിക്സിംഗ് - ആദർശ് , സ്‌റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ലിസിറ്റി & ഡിസൈൻസ് - എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് - അനൂപ്, പിആർഓ- അജയ് തുണ്ടത്തിൽ .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News