ഈ അച്ചന്‍ വേറെ ലെവലാണ്; വാത്തി കമിംഗിന് ചുവട് വച്ച് 'ചാവറയച്ചന്‍'

ളോഹയിട്ട് കൂളിംഗ് ഗ്ലാസൊക്കെ വച്ച് അടിപൊളിയായിട്ടാണ് അച്ചന്‍ നൃത്തം ചെയ്യുന്നത്

Update: 2021-04-18 03:20 GMT
Editor : Jaisy Thomas
Advertising

പാട്ട് പാടുന്ന, തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന നിരവധി കലാകാരന്‍മാരായ പള്ളീലച്ചന്‍മാരെ സോഷ്യല്‍മീഡിയ കണ്ടിട്ടുണ്ട്. ഇവരുടെ കലാപ്രകടനത്തിന്‍റെ വീഡിയോകള്‍ വൈറലാകാറുമുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു കിടിലന്‍ ഡാന്‍‌സുമായി എത്തിയിരിക്കുകയാണ് ചാവറയച്ചന്‍ എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന ഫാദര്‍ ജോണ്‍ ചാവറ. വിജയ്‍ന്‍റെ ഹിറ്റ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗിന് ചുവടു വച്ചിരിക്കുകയാണ് ചാവറയച്ചന്‍. ളോഹയിട്ട് കൂളിംഗ് ഗ്ലാസൊക്കെ വച്ച് അടിപൊളിയായിട്ടാണ് അച്ചന്‍ നൃത്തം ചെയ്യുന്നത്.

അടുത്ത ബന്ധുവിന്‍റെ വിവാഹനിശ്ചയ ചടങ്ങിലായിരുന്നു അച്ചന്‍റെ ഡാന്‍സ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളജില്‍ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ. ബാസ്‌കറ്റ്‌ബോള്‍ ഡ്രിബിള്‍ ചെയ്തും കുസൃതിച്ചിരിയോടെ വാനംമുട്ടിയൂഞ്ഞാലാടിയുമെല്ലാം സമൂഹമാധ്യങ്ങളിലെ താരമാണ് ചാവറയച്ചന്‍. അച്ചന്‍റെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്. 

Full View

Tags:    

Editor - Jaisy Thomas

contributor

Similar News