അതിമധുരം മധുരത്തിലെ ഈ പാട്ട്...

ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Update: 2021-12-18 02:50 GMT
Editor : Jaisy Thomas | By : Web Desk

ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുര'ത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഗാനമേ എന്നു തുടങ്ങുന്ന ഗാനം സൂരജ്, നിത്യ മാമ്മൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്‍റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് മധുരം . സോണി ലൈവിലൂടെയാണ് മധുരം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ക്യാമറ. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ നിർവ്വഹിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News