'പ്രണയത്തിലായി ആദ്യ ആഴ്ച എയ്ഡ്സുണ്ടോയെന്ന് ചോദിച്ചു, ഇനി കാണുകയാണെങ്കിൽ അയാളോട് നന്ദി പറയും': ഗായത്രി സുരേഷ്

ബി​ഗ് ബോസിന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Update: 2026-10-06 12:58 GMT

ജമ്‌നപ്യാരി ചിത്രത്തിലൂടെ തൃശൂർ സ്ലാങ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ​ഗായത്രി സുരേഷ്. ഒരിടവേളയ്ക്ക് ശേഷം ബി​ഗ് ബോസിലൂടെ മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തിയ ​ഗായത്രിയുടെ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

താരം ഏകദേശം മൂന്ന് ആഴ്ചകൾക്ക് ശേഷം, റിയാലിറ്റി ഷോയോട് പൂർണമായും വിട പറഞ്ഞ് പോയെങ്കിലും ഇറങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും ഇരുണ്ടതും വേദന നിറഞ്ഞതുമായ ഒരു അധ്യായത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്.

Advertising
Advertising

ജീവിതത്തിൽ നിങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച വ്യക്തിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ എന്തായിരിക്കും പറയുകയെന്ന ബി​ഗ് ബോസിന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഈ അവസരത്തിലാണ് തന്നെ മാനസികമായി മുറിവേൽപ്പിച്ച ഒരു മുൻകാല സിറ്റുവേഷൻഷിപ്പിനെക്കുറിച്ച് താരം മനസ്സ് തുറന്നത്.

'ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ വേദനിച്ചതും മാനസികാഘാതമുണ്ടായതും 2021ൽ ഒരു വിവാദത്തിൽപെട്ട സമയത്തായിരുന്നു. ആ സമയത്ത് ഞാൻ ഒരു സിറ്റുവേഷൻഷിപ്പിലായിരുന്നു. അതൊരു പ്രണയബന്ധമാണെന്നാണ് ഞാൻ കരുതിയത്, എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ അതൊരു സിറ്റുവേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസിലാകുന്നു.

എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. അതിനുശേഷവും മാറിയില്ലെങ്കിൽ ഞാൻ അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും. ഞങ്ങളുടെ ബന്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാൾ ചോദിച്ചു. അത് എനിക്ക് വലിയ ‍ഞെട്ടലാണ് ഉണ്ടാക്കിയത്. അതോടെ ഞാൻ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. തുടർന്ന് അയാൾ മറ്റാെരു കുട്ടിയുമായി പ്രണയത്തിലായി'.-താരം പറയുന്നു

അതേപോലെ വിവാദമായ ആ കാർ യാത്രയെക്കുറിച്ചും താരം മനസുതുറന്നു. ആ സമയത്ത് ഞാൻ വ്യക്തിപരമായി വളരെ പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. അതെ, എനിക്കും ഒരുപാട് മോശം ശീലങ്ങളുണ്ട്, അതിനാൽ ഞാൻ തികഞ്ഞ ഒരു വ്യക്തിയാണെന്ന് പറയുന്നില്ല. പക്ഷേ എനിക്ക് നല്ലൊരു മനസുണ്ട്. ഒരു ദിവസം ഞാൻ നിർബന്ധം പിടിച്ച് എനിക്ക് കാണണമെന്ന് പറഞ്ഞ് അയാളെ വിളിപ്പിച്ചു. ഞങ്ങൾ കാറിൽ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ആ വിവാദമായ അപകടം നടക്കുന്നത്. തുടർന്ന് അയാളെ പൊലീസ് സറ്റേഷനിലേക്ക് കൊണ്ടുപോയി. തിരിച്ചു വന്ന ശേഷം അയാൾ എന്നെ ഒരു കഫേയിൽ ആക്കിയ ശേഷം അയാളുടെ ​ഗേൾ ഫ്രണ്ടിന്റെ കൂടെ പോയി. ഇനി അയാളെ കാണുകയാണെങ്കിൽ ഞാൻ വളരെ നന്ദി എന്ന് പറയുമെന്നും താരം പറയുന്നു.

2021ലായിരുന്നു ​ഈ അപകടം. അപകടത്തിന് ശേഷം വണ്ടി നിർത്താതെ ഓടിച്ചുപോയെന്നായിരുന്നു ആരോപണം. തുടർന്ന് പിന്തുടർന്ന് ഇവരുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് തർക്കത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. അതേസമയം, ഡിസ്കോയാണ് ഇനി താരത്തിന്റേതായ ഇറങ്ങാനുള്ള ചിത്രം. പുറത്തിറങ്ങിയ ടീസർ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.  

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News