ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയിയുമായി കൂടിക്കാഴ്ച ഉടൻ
വിജയിയെ കാണാൻ കത്ത് നൽകിയതായാണ് വിവരം
Update: 2026-10-07 11:21 GMT
തിരുവനന്തപുരം: നടിയും അമ്മ സംഘടന പ്രസിഡന്റുമായ ശ്വേത മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണാൻ കത്ത് നൽകിയതായാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി സംസ്ഥാന കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ കത്ത് നൽകിയിട്ടുണ്ട്. മിക്കവാറും അടുത്ത ആഴ്ച ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് ദുബായിലായതിനാലാണ് കൂടിക്കാഴ്ച നീണ്ടതെന്നാണ് വിവരം.