പൃഥ്വിരാജിന്റെ ‘ഖലീഫ’ ഇനി ഒടിടിയിൽ; ആറ് പ്ലാറ്റ്‌ഫോമുകളിൽ ഒക്ടോബർ 9 മുതൽ സ്ട്രീമിങ്

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

Update: 2026-10-06 13:10 GMT

കൊച്ചി: ഓണം റിലീസായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഖലീഫ’ ഇനി ഒടിടിയിലേക്ക്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 9 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആറ് പ്ലാറ്റ്‌ഫോമുകളിൽ ‘ഖലീഫ’

പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സിംപ്ലി സൗത്ത്, സ്റ്റാർസ്‌പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമാകുക.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. പ്രൈം വീഡിയോയിലും ലയൺസ്ഗേറ്റ് പ്ലേയിലും വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.തമിഴ്, തെലുങ്ക് പതിപ്പുകൾ ആഹായിലും മലയാളം പതിപ്പ് മനോരമ മാക്സിലും ലഭ്യമാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ സ്റ്റാർസ്‌പ്ലേയിലൂടെയും ചിത്രം സ്ട്രീം ചെയ്യും.

Advertising
Advertising

ഈ വർഷത്തെ ഓണം റിലീസുകളിൽ ശ്രദ്ധേയമായ മത്സരമായിരുന്നു ‘ഖലീഫയും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബത്‌ലഹേം കുടുംബ യൂണിറ്റ് തമ്മിലുണ്ടായത്. ഓഗസ്റ്റ് 20ന് ഖലീഫ റിലീസ് ചെയ്തപ്പോൾ തൊട്ടടുത്ത ദിവസമാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിലെത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം ‘ഖലീഫ’ ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 45.05 കോടി നേടി. അതേസമയം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ 330 കോടിയിലേറെ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.

അപ്രതീക്ഷിത സാഹചര്യത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഭാഗമാകേണ്ടിവരുന്ന സാധാരണ കടയുടമയായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ‘ഖലീഫ’.ഒടിടി റിലീസോടെ തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - ഹഫീസ പി.കെ

contributor

Similar News