അഹാനയുടെ ഫാനല്ല; പക്ഷെ അടിയിലെ പ്രകടനം ഞെട്ടിച്ചുവെന്ന് ഗോവിന്ദ് വസന്ത

ഷൈന്‍ മികച്ച നടനാണെങ്കിലും അടിയിലെ അഭിനയം അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു

Update: 2023-04-14 03:24 GMT

അടിയില്‍ അഹാനയും ഷൈന്‍ ടോം ചാക്കോയും

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'അടി' ഇന്ന് തിയറ്ററുകളിലെത്തുകയാണ്. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടി ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


ചിത്രത്തില്‍ അഹാനയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. താന്‍ മുന്‍പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല. എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. ഷൈന്‍ മികച്ച നടനാണെങ്കിലും അടിയിലെ അഭിനയം അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൊമാന്‍റിക് ഹീറോ ആയിട്ട് ഒരിക്കലും ഷൈന്‍ ചേട്ടനെ കണ്ടിട്ടില്ല. അതുപോലെ ധ്രുവനായാലും.എല്ലാവരും ഇതുവരെ ചെയ്യാത്ത ക്യാരക്ടറാണ് ചെയ്തിരിക്കുന്നത്. '' ഗോവിന്ദ് പറഞ്ഞു.

Advertising
Advertising



കാര്‍ ഷോറൂമിലെ സെയില്‍സ് മാനായ ടോബി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ധ്രുവന്‍ പറഞ്ഞു. ലൗഡ് ആയിട്ടുള്ള ക്യാരക്ടറാണ്. പോസ്റ്ററില്‍ കാണുന്നതുപോലെ കുറച്ച് കലിപ്പൊക്കെയാണ്. കുറെ പെര്‍ഫോം ചെയ്യാന്‍ പറ്റി. ഭയങ്കര ഹാപ്പിയാണ്, എക്സൈറ്റഡാണ്. ..ധ്രുവന്‍ കൂട്ടിച്ചേര്‍ത്തു. ഇഷ്ക് എന്ന സിനിമയുടെ തിരക്കഥ എഴുതിയ രതീഷ് രവിയാണ് അടിയുടെ തിരക്കഥാകൃത്ത്. ക്യാമറ-ഫായിസി സിദ്ദിഖ്, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യര്‍. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News