നയന്‍സിനെ മറികടന്ന് ഉര്‍വശി റൗട്ടേല; ലെജന്‍ഡിനായി വാങ്ങിയത് റെക്കോഡ് പ്രതിഫലം!

നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്

Update: 2022-08-02 08:34 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: ബോളിവുഡിലൂടെ പ്രശസ്തയായ നടി ഉര്‍വശി റൗട്ടേല തമിഴകത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'ദി ലെജൻഡ്'. വ്യവസായി ശരവണന്‍ അരുള്‍ നായകനായി അഭിനയിച്ച ചിത്രത്തിനായി ഉര്‍വശി റെക്കോഡ് പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. 20 കോടിയാണ് താരം ലെജന്‍ഡിനായി വാങ്ങിയത്. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍സിന്റെ പ്രതിഫലം. പുതിയ ചിത്രത്തിനായി താരം പത്ത് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ഉര്‍വശി മറികടന്നിരിക്കുന്നത്.

Advertising
Advertising

എന്നാല്‍ 20 കോടി പ്രതിഫലം വാങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉര്‍വശിയുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. ഒരു പുതുമുഖ നടിക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അരങ്ങേറ്റ ചിത്രത്തിലൂടെ തമിഴകത്ത് ആരാധകരെ സ്വന്തമാക്കാനും ഉര്‍വശിക്ക് സാധിച്ചു. ലെജന്‍ഡിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

ജെ.ഡി ജെറിയാണ് 'ദി ലെജന്‍ഡ്' സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്. നാസര്‍,പ്രഭു,ലിവിങ്സ്റ്റണ്‍,റോബോ ശങ്കര്‍, വിവേക് തുടങ്ങി മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News