'കള്ളം പറഞ്ഞതിന് നിങ്ങള്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും'; ആരാധകന്‍റെ കമന്‍റിന് ഷാറൂഖ് ഖാന്‍റെ മറുപടി ഇങ്ങനെ

250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ച്

Update: 2023-02-21 12:39 GMT

മുംബൈ: ഹിന്ദി സനിമാ ലോകത്തിന്റെ തലവര മാറ്റിക്കുറിച്ച ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ നായകനായെത്തിയ ചിത്രം ഇപ്പോൾ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഷാറൂഖ് സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സംശങ്ങൾക്ക് മറുപടി നൽകാറുമുണ്ട്. ഇപ്പോഴിതാ ട്വറ്ററിൽ ഒരു ആരാധകൻ ഷാറൂഖിനോട് ചോദിച്ച ചോദ്യവും താരം ആരാധകന് നൽകിയ ആരാധകന് നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

''ഖാന്‍ സാബ് നിങ്ങൾ 57 വയസായി എന്ന് കള്ളം പറഞ്ഞതിന് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്'' എന്നാണ് ആരാധകൻ ഷാറൂഖിന്റെ ചിത്രത്തിന് കമന്റായി കുറിച്ചത്. ഷർട്ടിടാതെ നിൽക്കുന്ന താരത്തിന്റെ ഫോട്ടോയ്ക്ക് താഴെയായിരുന്നു ആരാധകന്റെ കമന്റ്. ഏറെ വൈകാതെ തന്നെ കമന്റിന് ഷാറൂഖിന്റെ മറുപടിയെത്തി. ''ദയവായി അങ്ങനൊന്നും ചെയ്യരുത്. എനിക്കിപ്പോൾ 30 വയസാണ് പ്രായം. അതുകൊണ്ടാണ് എന്റെ അടുത്ത സിനിമക്ക് ജവാൻ എന്ന് പേരിട്ടിരിക്കുന്നത്''. ഷാറൂഖ് കമന്റ് ചെയ്തു. ആരാധകർ ഏറ്റെടുത്തതോടെ സംഗതി വൈറലായി.

Advertising
Advertising

ജനുവരി 25 ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയത്. രാജ്യത്തിന് പുറത്ത് നിന്നും 380 കോടിയും. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന ഒന്നായിരുന്നു.

ഹിന്ദി കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും പഠാൻ റിലീസിനെത്തിയിരുന്നു. റിലീസിന് മുമ്പേ തന്നെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രമായിരുന്നു പഠാൻ. ഗാനരംഗത്ത് ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News