ആയിരം കോടി ക്ലബ്ബില്‍; റിലീസ് ചെയ്ത് 27ാം ദിനം ചരിത്ര നേട്ടവുമായി പഠാന്‍

ജനുവരി 25 ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയത്

Update: 2023-02-21 10:24 GMT
Advertising

ഷാറൂഖ് ഖാനെ നായാകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.


ജനുവരി 25 ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയത്. രാജ്യത്തിന് പുറത്ത് നിന്നും 380 കോടിയും. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന ഒന്നായിരുന്നു.


ഹിന്ദി കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും പഠാൻ റിലീസിനെത്തിയിരുന്നു. റിലീസിന് മുമ്പേ തന്നെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രമായിരുന്നു പഠാൻ. ഗാനരംഗത്ത് ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News