വീണ്ടും തീ പടര്‍ത്താന്‍ ഷാരൂഖ്; 'ജവാനിലെ' സീനുകള്‍ ലീക്കായി, ആവേശ കൊടുമുടിയില്‍ ആരാധകര്‍

വീഡിയോക്കെതിരെ ഷാരൂഖ് ഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു

Update: 2023-03-10 10:11 GMT
Editor : ijas | By : Web Desk

പഠാന്‍റെ വലിയ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന 'ജവാനിലെ' ഫൈറ്റ് സീനുകള്‍ പുറത്തായി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന തീപ്പടര്‍ത്തുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് പുറത്തുവന്ന ക്ലിപ്പുകളിലുള്ളത്. നീല നിറത്തിലുള്ള പാന്‍റും ഷര്‍ട്ടും ധരിച്ച ഷാരൂഖ് സില്‍വര്‍ ബെല്‍റ്റ് കൊണ്ട് എതിരാളികളെ അടിച്ച് താഴെയിടുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ കണ്ട ആരാധകര്‍ ആവേശ കൊടുമുടിയിലാണ്. 

Advertising
Advertising

അതേ സമയം വീഡിയോക്കെതിരെ ഷാരൂഖ് ഖാന്‍റെ തന്നെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ പ്രചരിച്ച വീഡിയോകള്‍ക്കെതിരെ കോപ്പി റൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബ്ലോക്ക് നല്‍കിയിരിക്കുകയാണ് റെഡ് ചില്ലീസ്.

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജവാന്‍. നയന്‍താരയാണ് ചിത്രത്തിലെ ഷാരൂഖിന്‍റെ നായിക. ആക്ഷന്‍ ത്രില്ലര്‍ ജേണറില്‍ വരുന്ന ചിത്രത്തില്‍ വിജയ് സേതുപതി പ്രതിനായക വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ദങ്കിയും ഷാരൂഖിന്‍റെതായി പുറത്തിറങ്ങാനുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News