ജവാനും 700 കോടി ക്ലബ്ബിലേക്ക്; പഠാനെ പിന്തള്ളുമോ ജവാൻ?

റിലീസ് ചെയ്ത് ആദ്യ ദിവസം ജവാൻ നേടിയത് 125.05 കോടി രൂപയാണ്

Update: 2023-09-15 15:42 GMT
Advertising

പ്രേക്ഷകർ ഏറെ കാത്തിരിത്തുന്ന ഷാരൂഖ് ചിത്രം ജവാൻ റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോള്‍ ബോളിവുഡിൽ മറ്റൊരു ചരിത്രം കൂടി പിറക്കുകയാണ്. എട്ട് ദിവസം കൊണ്ട് ചിത്രത്തിന്‍റെ കളക്ഷൻ 684.71 കോടി രൂപയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം ചിത്രം നേടിയത് 125.05 കോടി രൂപയാണ്. പഠാനെ ജവാൻ പിന്തള്ളുമോ എന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നെങ്കിലും നിലവിൽ അത്തരമൊരു സാധ്യതയില്ലെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

എന്നാൽ രണ്ട് സിനിമകള്‍ 700 കോടി ക്ലബ്ബിൽ കേറുന്ന രണ്ടാമത്തെ ഹിന്ദി നടൻ എന്ന നേട്ടം ജവാനിലൂടെ ഷാരൂഖിന് സ്വന്തമാകും. 125.05,109.24, 140.17, 156.80, 52.39, 38.21, 34.06, 28.79, 84.71  കോടി  എന്നിങ്ങനെയാണ് എട്ട് ദിവസത്തെ ജവാന്‍റെ കളക്ഷൻ.

സിദ്ധാർത്ഥ് ആനന്ദ് ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ പിറന്ന പഠാൻ 1,050.30 കോടിയാണ് കളക്ഷൻ നേടിയത്. റിലീസിന് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിരുന്നു.


ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ജവാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News