ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ പ്രദർശനത്തിനെത്തും

'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്റണി

Update: 2023-11-24 17:24 GMT

'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആന്റണി ഒരു ഫാമിലി ആക്ഷൻ ചിത്രമാണ്.

വേറിട്ട ദൃഷ്യാവിഷ്‌ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥയൊരുക്കിയത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിർമ്മിക്കുന്നത്. 

Advertising
Advertising

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അ?ഗ്രവാൾ, രജത്ത് അ?ഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News