'പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്'; കണ്‍സെഷന്‍ വിവാദത്തില്‍ ജൂഡ് ആന്‍റണി ജോസഫ്

രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു

Update: 2022-03-13 14:31 GMT
Editor : ijas

വിദ്യാർഥികളുടെ കൺസഷൻ നാണക്കേടെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണെന്നും കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നതെന്നും ജുഡ് ആന്‍റണി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ടെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും പറഞ്ഞ ജൂഡ് അത് ചിലവാക്കുമ്പോ നാണം തോന്നും എന്ന് തോന്നുന്നില്ലെന്നും പറഞ്ഞു.

Advertising
Advertising

Full View

രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്.എഫ്.ഐ അടക്കം നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിദ്യാർഥി കൺസെഷൻ അവകാശമാണെന്നും ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.എസ്.യുവും എം.എസ്.എഫ്പും ഫ്രറ്റേണിറ്റി മൂവ്മെന്‍റും അഭിപ്രായപ്പെട്ടു.

അതെ സമയം തന്‍റെ പ്രസ്താവനയെ ദുർവ്യാഖ്യാനം നടത്തുകയായിരുന്നു എന്ന് മന്ത്രി വിശദീകരണം നല്‍കി. നിലവിലെ കൺസെഷൻ നിരക്ക് നാണക്കേടാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. യാത്രാ നിരക്ക് വർധന അനിവാര്യമാണ്. വിദ്യാർഥി കൺസഷൻ ദോഷകരമായി ബാധിക്കാത്ത തരത്തിൽ വരുത്താനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സംഘടനകളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News