തീപ്പാറും ലുക്കില്‍ കമല്‍-ഫഹദ്-വിജയ്: തരംഗമായി വിക്രം ഫസ്റ്റ് ലുക്ക്

ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2021-07-10 13:03 GMT
Editor : ijas

ദക്ഷിണേന്ത്യ കാത്തിരിക്കുന്ന ഏറ്റവും വലിയ സിനിമാ പ്രൊജക്ട് വിക്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗ്യാങ്സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന വിക്രത്തിലെ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫസ്റ്റ് ലുക്കാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്കിന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കൈദി, മാസ്റ്റര്‍, മാ നഗരം എന്നിവ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

Full View

കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് കമലിന്‍റെ തന്നെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന വിക്രം 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

Tags:    

Editor - ijas

contributor

Similar News