ഞാന്‍ ഒരിക്കല്‍ താരമാകുമെന്ന് പഴയ കോളേജ് പ്രിന്‍സിപ്പാള്‍ പ്രവചിച്ചിരുന്നു; കങ്കണ

താന്‍ ഡിസൈന്‍ ചെയ്ത് ഗ്രാമത്തിലെ തയ്യല്‍ക്കാരന്‍ തുന്നിയ ഡ്രസിട്ട് കോളേജില്‍ എത്തിയപ്പോഴായിരുന്നു അതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു

Update: 2023-03-21 06:46 GMT

കങ്കണ റണൗട്ട്

മുംബൈ: താനൊരിക്കല്‍ സിനിമാതാരകമാകുമെന്ന് പഴയ കോളേജ് പ്രിന്‍സിപ്പാള്‍ പ്രവചിച്ചിരുന്നതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. താന്‍ ഡിസൈന്‍ ചെയ്ത് ഗ്രാമത്തിലെ തയ്യല്‍ക്കാരന്‍ തുന്നിയ ഡ്രസിട്ട് കോളേജില്‍ എത്തിയപ്പോഴായിരുന്നു അതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ചണ്ഡീഗഡിലാണ് കങ്കണ പഠിച്ചത്. ഡിഎവി കോളേജ് പ്രിന്‍സിപ്പാളായ സച്ദേവയാണ് കങ്കണ താരമാകുമെന്ന് പ്രവചിച്ചത്. ഒപ്പം കോളേജ് കാലത്തെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. "ചണ്ഡീഗഡ് ഡിഎവി ഹോസ്റ്റലിലെ എന്‍റെ ആദ്യ ദിവസമായിരുന്നു ഇത്, എന്‍റെ വസ്ത്രധാരണം കാരണം എന്റെ പ്രിൻസിപ്പൽ സച്ദേവ മാം എന്നെ ശ്രദ്ധിച്ചു, അവൾ എന്നെ വിളിച്ച് ചോദിച്ചു, 'നിങ്ങൾ എവിടെ നിന്നാണ്?' ഹിമാചലില്‍ നിന്നാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ ഡ്രസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് ചോദിച്ചു. ഞാന്‍ ഡിസൈന്‍‌ ചെയ്ത് എന്‍റെ ഗ്രാമത്തിലെ തയ്യല്‍ക്കാരന്‍ തുന്നിയതാണെന്ന് ഞാന്‍ പറഞ്ഞു. അവര്‍ ചിരിച്ചുകൊണ്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ ഒരിക്കല്‍ സിനിമാതാരമാകുമെന്ന് അവര്‍ പറഞ്ഞു. ''

Advertising
Advertising

അടുത്ത ചിത്രത്തില്‍ 'പ്രൈഡ് ഓഫ് ഡിഎവി -15' എന്നെഴുതിയ ബാന്‍ഡ് അണിഞ്ഞു നില്‍ക്കുന്ന കങ്കണയെയാണ് കാണുന്നത്. "ഞാൻ സിനിമയിൽ പ്രവേശിച്ചതിന് ശേഷം മാം എന്നെ കോളേജിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു . എന്നെ ഓർത്ത് സന്തോഷിക്കുന്ന പലരെയും എനിക്കറിയാം, പക്ഷേ എന്‍റെ പ്രിൻസിപ്പൽ മാം എന്നെക്കുറിച്ച് ഏറ്റവും അഭിമാനിക്കുന്നു'' കങ്കണ കുറിച്ചു.പ്രിന്‍സിപ്പാള്‍ മുംബൈയില്‍ എന്നെ കാണാന്‍ വരാറുണ്ട്. കാണുമ്പോഴെല്ലാം അവരെന്‍റെ നെറ്റിയില്‍ ചുംബിച്ചു. പഴയ നീല വസ്ത്രത്തെക്കുറിച്ച് പറഞ്ഞു. ചില അധ്യാപകര്‍ നല്ലവരാണ്. അവര്‍ ഒരു അനുഗ്രഹമാണ്..ഞാന്‍ അവരെ സ്നേഹിക്കുന്നു.. അടിയന്തരാവസ്ഥക്കാലം പ്രമേയമായ എമര്‍ജന്‍സി. ചന്ദ്രമുഖി 2 എന്നിവയാണ് കങ്കണയുടെ പുതിയ ചിത്രങ്ങള്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News