രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയിട്ടും മോദിക്ക് വെറുപ്പ് മാത്രമാണ് ലഭിക്കുന്നതെന്ന് കങ്കണ റണൗട്ട്

ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല

Update: 2021-04-27 08:17 GMT

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബോളിവുഡ് നടി കങ്കണ റണൌട്ട് രംഗത്ത്. ജീവിതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെന്നാണ് കങ്കണയുടെ ട്വീറ്റ്.

'മോദി ജി അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല.'-ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

Advertising
Advertising

'മോദി ജിക്ക് നേതാവാകാന്‍ അറിയില്ല, കങ്കണയ്ക്ക് അഭിനയിക്കാന്‍ അറിയില്ല, സച്ചിന് ബാറ്റ് ചെയ്യാന്‍ അറിയില്ല, ലതാ ജിക്ക് പാടാന്‍ അറിയില്ല…ഈ ട്രോളുകളില്‍ ഉണ്ട് എല്ലാം.'മറ്റൊരു ട്വീറ്റില്‍ പറയുന്നു. വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും കങ്കണ പറയുന്നു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News